ഇനി വിട പറയാം,
വെറുപ്പിന്റെ സൂര്യൻ
രക്തം ചിന്തും മുമ്പ്
ഇരുളിലെ ശാപങ്ങൾ
ഉറങ്ങും മുമ്പ്
സ്വപ്നങ്ങളിൽ
ശ്വാസം മുട്ടി മരിക്കും മുമ്പ്
മുറി പങ്കിടുന്നവർ
ശ്രാദ്ധം നടത്തും മുമ്പ്
പോകണം, പോയേ തീരൂ
വാടകക്കുടിശ്ശിക
കഴുത്ത് മുറുക്കും മുമ്പ്
വിശപ്പ് വയറെരിക്കും മുമ്പ്
ഒരു തീക്ഷണതയിൽ
ജീവനെരിഞ്ഞ് തീരും മുമ്പ്
ചിതയിലെ ഭസ്മം
നെറ്റിയിൽ പരക്കും മുമ്പ്
എഴുതണം ഒരു യാത്രാമൊഴി,
പ്രിയപ്പെട്ടവർക്ക്
പ്രണയിച്ചവർക്ക്
ദേഹം തൊട്ടവർക്ക്
മനസ്സ് പകുത്തവർക്ക്
കാണും മുന്നേ മരിച്ചവർക്ക്
പിറന്ന ശേഷം കാണാത്തവർക്ക്
കണ്ടിട്ടും കാണാതെ പോയവർക്ക്.....
സാന്ദ്രം, സുന്ദരം
ReplyDeleteഇനി വിട പറയാം,
ReplyDeleteവെറുപ്പിന്റെ സൂര്യൻ
രക്തം ചിന്തും മുമ്പ്
-നല്ല വരികൾ!
പിറന്ന ശേഷം കാണാത്തവർക്ക്
ReplyDeleteകണ്ടിട്ടും കാണാതെ പോയവർക്ക്.....
യാത്രമോഴിയില്‍ നിരാശ നിഴലിക്കുന്നെന്ന്കിലും
മനോഹരമായ വരികള്‍.
ഭീരുവിന്റെ കാഴ്ച്ചപ്പാട്
ReplyDeleteനെറികെട്ട ഈലോകത്ത് തുടരുന്നതിലും ഭേദം ഇതുതന്നെ.യാത്രാമൊഴി എഴുതിത്തുടങ്ങിക്കോളൂ വേണ്ടപ്പെട്ടവർക്കെല്ലാം.
ReplyDeleteസമാനമായ ഒരുപോസ്റ്റ് ഇവിടെ കാണുക
www.moideenangadimugar.blogspot.com