Sunday, October 24, 2010

എന്തേ പറഞ്ഞീല്ല?

തനിച്ചായിരുന്നു ഞാന്‍
തനിച്ചായിരുന്നു നീയും
മൌനത്തിന്റെ തിരശ്ശീലയ്ക്ക്
അപ്പുറവും ഇപ്പുറവും
ഇരിക്കുമ്പോള്‍,
നമ്മള്‍ മാത്രമെന്ന്
മറന്ന് പോയപ്പോള്‍
എന്തേ പറഞ്ഞില്ല,
കാമുകനും കാമുകിയും
ഒരിക്കലും പ്രണയം
തുറന്ന് പറയാറില്ലെന്ന്?

9 comments:

  1. എല്ലാം ഉണ്ടാകുമ്പോഴും എല്ലാവരും എല്ലായിടത്തും തനിച്ചുതന്നെ .പറയാനുള്ളത് പറയുകതന്നെ വേണം .എന്നാലും പറയാതെ പറയുന്നതും അറിയുന്നതും ചിലപ്പോഴെങ്കിലും ഒരല്പം ആശ്വാസം നല്‍കിയേക്കാം .

    ReplyDelete
  2. പറയാതെ പറയുന്നതിനാണ് സൌന്ദര്യം

    ReplyDelete
  3. അറിയുന്ന കാര്യം പറയണോ

    ReplyDelete
  4. ചിലപ്പോള്‍ പറയേണ്ടി വരും ....

    ReplyDelete
  5. പറയാതെ അറിയുന്നു പ്രണയം
    അറിയാതെ പറയുന്നു പ്രണയം

    ReplyDelete
  6. പ്രണയം നഷ്ടപ്പെടുമ്പോഴും
    പറയാനാവില്ലല്ലോ

    ReplyDelete
  7. തുറന്ന് പറയാനാവാത്തതിനാൽ പലതും നഷ്ടപ്പെട്ട അനുഭവംകൊണ്ട് പറയുകയാ, എത്രയും വേഗം തുറന്ന് പറഞ്ഞ് കാര്യം അറിയിക്കുന്നതാണ് നല്ലത്.

    ReplyDelete
  8. അതാണ്‌ പ്രണയം...

    ReplyDelete