Monday, September 5, 2011

അകലങ്ങളിൽ

ഒരിക്കൽ/വീണ്ടുമൊരിക്കൽ
ചിതറിയ ആകാശം പോലെ
ഓർമ്മകളുടെ നിസ്സംഗത

എത്രയാണെന്നാലും
ഓർമ്മകളല്ലേയത്-
എന്റേതല്ലേ, യത്
നിന്നെക്കുറിച്ചല്ലേയെന്ന്
വീണ്ടും ഓർമ്മപ്പെടുത്തുന്നു
ഇപ്പോഴും നിന്റെ ചിരിയുള്ള ഫോട്ടോ.

എന്നെക്കുറിച്ചുള്ള
നിന്റെയോർമ്മകൾ
നിറം മങ്ങിപ്പൊയിരുന്നാലും,
നിന്റ് വിരൽ ത്തുമ്പുകളിൽ നിന്ന്
എന്റെ സ്പർശനം മാഞ്ഞ് പോയിരുന്നാലും
ഒരിക്കൽ വീണ്ടുമൊരിക്കൽ
മഴമേഘങ്ങൾ നിറഞ്ഞ്
എന്റെയാകാശം പൊള്ളുന്നു.

5 comments:

  1. കൊള്ളാം നന്നായിട്ടുണ്ട്. ഇടയ്ക്ക് "ഇപ്പോഴും നിന്റെ ചിരിയുള്ള ഫോട്ടോ." എന്നത് മാറ്റി "ഇപ്പോഴും നിന്റെ ചിരിയുള്ള ചിത്രം" എന്നാക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ


    Keep Writing

    ReplyDelete
  2. ചിതറിയ ആകാശം പോലെ?
    ചിതറിയ മേഘം പോലെ!
    പിന്നിട്ട വഴികളേക്കാൾ പിന്നിടാനുള്ള വഴികളാണ്‌.(അപ്പോൾ അള്ള് വയ്പ്പാണ് പണി അല്ലേ?
    വഴിയിൽ പിന്നിടരുത്.
    ആളുകളുടെ കാലിൽ തറക്കില്ലേ?
    അപ്പ ശരി. പിന്നകാണ.

    ReplyDelete
  3. വിരല്‍ത്തുമ്പില്‍ നിന്നും സ്പര്‍ശനം മാഞ്ഞു പോയാലും
    സ്പര്‍ശനത്തില്‍ നിന്നും വിരല്‍ത്തുമ്പു അടര്‍ന്നു പോയാലും ആകാശം കവിയും

    ReplyDelete
  4. കവിത നന്നയിട്ടുണ്ട്. അഭിനന്ദനങ്ങൾ

    ReplyDelete
  5. ചിതറിയ ആകാശം പോലെ
    ഓർമ്മകളുടെ നിസ്സംഗത..

    കൊള്ളാം ഇഷ്ടപ്പെട്ടു.

    ReplyDelete