പൂവുകള്‍ തേടി
പുമണം തേടി
ഒരു ചിത്രശലഭം
ഒരു പുവില്‍ നിന്ന്
വേറൊരു പുവിലേയ്ക്ക്
ചിറകടിച്ചെത്തുമ്പോള്‍
പൂക്കള്‍ നിറമില്ലാത്തതാകുന്നു
ചിത്രശലഭം
ചിറകില്‍ പറ്റിയ നിറങ്ങളെ
ആകാശത്തിലേയ്ക്ക് കുടയുന്നു
ഇപ്പോള്‍ എന്റെ പുന്തോട്ടം
കറുപ്പും വെളുപ്പും നിറഞ്ഞത്
ആകാശമോ,
പലനിറങ്ങളില്‍
വേറൊരു ചിത്രശലഭത്തിനെ
കാത്തിരിക്കുന്നു.
പൂവ്, പൂന്തോട്ടം ... (അക്ഷരത്തെറ്റുകള്‍)
ReplyDeleteഇനിയുമെഴുതുക...
വേറൊരു ചിത്രശലഭത്തിനെ
ReplyDeleteകാത്തിരിക്കുന്നു.
കാത്തിരിപ്പ് തന്നെ ജീവിതം
ReplyDeleteനാളെ വരുന്ന ചിത്രശലഭത്തിനായ് വിവിധവര്‍ണ്ണങ്ങളില്‍ പൂമുട്ടുകള്‍ വിരിയട്ടെ.
ReplyDelete