Monday, October 18, 2010

ചിത്രശലഭം


പൂവുകള്‍ തേടി
പുമണം തേടി
ഒരു ചിത്രശലഭം

ഒരു പുവില്‍ നിന്ന്
വേറൊരു പുവിലേയ്ക്ക്
ചിറകടിച്ചെത്തുമ്പോള്‍
പൂക്കള്‍ നിറമില്ലാത്തതാകുന്നു

ചിത്രശലഭം
ചിറകില്‍ പറ്റിയ നിറങ്ങളെ
ആകാശത്തിലേയ്ക്ക് കുടയുന്നു

ഇപ്പോള്‍ എന്റെ പുന്തോട്ടം
കറുപ്പും വെളുപ്പും നിറഞ്ഞത്
ആകാശമോ,
പലനിറങ്ങളില്‍
വേറൊരു ചിത്രശലഭത്തിനെ
കാത്തിരിക്കുന്നു.

4 comments:

  1. പൂവ്, പൂന്തോട്ടം ... (അക്ഷരത്തെറ്റുകള്‍)

    ഇനിയുമെഴുതുക...

    ReplyDelete
  2. വേറൊരു ചിത്രശലഭത്തിനെ
    കാത്തിരിക്കുന്നു.

    ReplyDelete
  3. കാത്തിരിപ്പ്‌ തന്നെ ജീവിതം

    ReplyDelete
  4. നാളെ വരുന്ന ചിത്രശലഭത്തിനായ് വിവിധവര്‍ണ്ണങ്ങളില്‍ പൂമുട്ടുകള്‍ വിരിയട്ടെ.

    ReplyDelete